Skip to main content

ഇടുക്കി ജില്ലയിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകരുടെ നാല് ഒഴിവ്

ഇടുക്കി ജില്ലയിലെ മൂന്നാർ, നെടുങ്കണ്ടം, കട്ടപ്പന, പീരുമേട് എന്നീ ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയിൽ വരുന്ന യൂ പി സ്കൂളിൽ ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകരെ 955/ രൂപ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.ജി യൂ പി എസ് കന്നിമല മൂന്നാർ, പി യു പിഎസ് നെടുങ്കണ്ടം ജി യൂ പി എസ് ഉപ്പുതോട് ജി യു പി എസ് വണ്ടിപ്പെരിയാർ എന്നീ സ്കൂളുകളിലാണ് നിയമനം. ജൂലൈ 27ന് രാവിലെ10 മണിക്ക് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പ് എന്നിവയുമായി നേരിട്ട് ഹാജരാകണം
വിദ്യാഭ്യാസ യോഗ്യത: കമ്മ്യൂണിക്കേറ്റിവ് / ലിറ്ററേച്ചർ / ഫംഗ്ഷണൽ ഇംഗ്ലീഷിൽ ബിരുദം. അല്ലെങ്കിൽ ടിടിസി /ഡി. എഡ്/ഡിഇഐഇഡി/ ഇംഗ്ലീഷിൽ ബി എഡ്.
അഭിലഷണീയ യോഗ്യത:കമ്മ്യൂണിക്കേറ്റിവ് / ലിറ്ററേച്ചർ / ഫംഗ്ഷണൽ ഇംഗ്ലീഷിൽ മാസ്റ്റർ ബിരുദം , അസാപിൽ നിന്നും നൈപുണ്യ വികസനത്തിൽ എക്സിക്യൂട്ടീവ് പരിശീലനം, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ ഡിപ്ലോമ /സർട്ടിഫക്കറ്റ് കോഴ്സ്.

date