Skip to main content

ദർഘാസ് ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയിലെ എസ് ടി / ജെ എസ് വൈ / ആർബി എസ് കെ / എ കെ വിഭാഗങ്ങളിലും സ്‌കീമുകളിലും ഉൾപ്പെട്ട രോഗികൾക്ക് തുടർചികിത്സയ്ക്കും മറ്റിതര ആവശ്യങ്ങൾക്കുമായി ആംബു ലൻസ് സേവനം (അവശ്യഘട്ടങ്ങളിൽ ഐ.സി.യു. ആംബുലൻസിൻ്റെയും) ലഭ്യമാക്കുന്നതിന് രജിസ്റ്റർ ചെയ്ത ആംബുലൻസ് ഉടമകളിൽ നിന്ന് ഉത്തമ സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു. ദർഘാസുകൾ സീൽ ചെയ്‌ത കവറിൽ സൂപ്രണ്ട്, ജില്ലാ ആശുപത്രി തൊടുപുഴ എന്ന മേൽവിലാസത്തിൽ സമർപ്പിക്കണം. അടങ്കൽ തുക 400000 രൂപ.ടെണ്ടർ ഫോറം വിതരണം ജൂലൈ 30 വൈകീട്ട് 3.30 ന് അവസാനിക്കും.ടെണ്ടറുകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31 ഉച്ചക്ക് 2.30. അന്ന് വൈകീട്ട് 3.30 ന് ടെണ്ടറുകൾ തുറക്കും. നിരതദ്രവ്യം10000 രൂപ, സെക്യൂരിറ്റി ഡെപ്പൊസിറ്റ് 20000 രൂപ.

date