Post Category
ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും നേതൃത്വത്തില്‍ വിവിധ വാര്‍ഡുകളില്‍ മഴക്കാല രോഗ പ്രതിരോധ ബോധവല്കരണവും ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പും നടത്തുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് മഴക്കാല രോഗ ആയുര്‍വേദ പ്രതിരോധ ഔഷധങ്ങള്‍ വിതരണം ചെയ്യും. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. തങ്കച്ചന് നിര്‍വഹിക്കും. 1,2,3 വാര്‍ഡുകളിലുള്ളവര്‍ക്ക് നാളെ (ജൂലൈ 24) പുല്ലായം എസ്.എന്‍.ഡി.പി. ഹാളിലും 4, 5, 6 വാര്‍ഡുകളിലുള്ളവര്‍ക്ക് 27-ന് കുകത്തുംമൂലയിലും 11, 12, 13 വാര്‍ഡിലുള്ളവര്‍ക്ക് 31-ന് ചെറുകര എസ്.എന്‍.ഡി.പി. ഹാളിലും, 7, 8, 9, 10 വാര്‍ഡിലുള്ളവര്‍ക്ക് ഓഗസ്റ്റ് രണ്ടിന് ചേന്നങ്കരി എന്‍.എസ്.എസ്. വായനശാലയിലുമാണ് ക്യാമ്പ്.
date
- Log in to post comments