Skip to main content

സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ആലപ്പുഴ നഗരസഭ ജനകീയാസൂത്രണം പദ്ധതി 2024-25 സാമ്പത്തിക വര്‍ഷം ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുള്ള ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം നഗരസഭ പരിധിയിലുള്ള അങ്കണവാടികളില്‍ ലഭിക്കും. അപേക്ഷ ജൂലൈ 31 വരെ ബന്ധപ്പെട്ട അങ്കണവാടികളില്‍ സ്വീകരിക്കും.

date