താത്പര്യപത്രം ക്ഷണിച്ചു
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ കണയന്നൂർ വില്ലേജിൽ ഫോർഷോർ റോഡിൽ 2229.22 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിട്ടുള്ള ട്രൈബൽ കോംപ്ലക്സിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന്റെ ഭാഗമായി പുതിയതായി നിർമ്മിച്ച 14 കടമുറികൾക്ക് പ്രത്യേകം ഇലക്ട്രിക് മീറ്ററുകൾ സ്ഥാപിക്കുന്നതിനുള്ള ഇലക്ട്രിക് വർക്കുകൾ പൂർത്തീകരിക്കുന്നതിനും, ഒരു ഡീസൽ ജനറേറ്റർ സ്ഥാപിക്കുന്നതിനും 27,04,426 രൂപയുടെ പ്രാഥമിക എസ്റ്റിമേറ്റിന് ഫെബ്രുവരി 21 ലെ ജി.ഒ.(ആർടി)No.258/2023/എസ്.സി.എസ്.ടി.ഡി നമ്പർ ഉത്തരവ് പ്രകാരം ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ധനവകുപ്പിന്റെ 28.04.2021 ലെ GO.(P)No.67/2021/Fin നമ്പർ ഉത്തരവ് GO(P).No.7/2022/Fin നമ്പർ ഉത്തരവ് എന്നിവയിലെ മാർഗനിർദേശങ്ങൾക്കനുസരിച്ച് ട്രൈബൽ കോംപ്ലെക്സിലെ ഇലക്ട്രിക്ക് ജോലികൾ പൂർത്തീകരിക്കുന്നതിനും ഡീസൽ ജനറേറ്റർ സ്ഥാപിക്കുന്നതിനുമുള്ള പ്രവൃത്തി ചെയ്യുവാൻ താത്പര്യമുള്ള അക്രഡിറ്റഡ് ഏജൻസികളിൽ നിന്നും മുദ്രവെച്ച കവറിൽ പ്രൊപോസൽ ക്ഷണിച്ചു. പ്രൊപ്പോസലുകൾ ആഗസ്റ്റ് രണ്ടിനു വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. വിശദവിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസവും ഓഫീസിൽ നിന്നും അറിയാൻ കഴിയും.
പി.എൻ.എക്സ്. 3108/2024
- Log in to post comments