Post Category
കാവൽ പദ്ധതി: സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ മിഷൻ വാത്സല്യയുടെ ഭാഗമായുള്ള കാവൽ പദ്ധതി മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്നതിന് താല്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകർ പദ്ധതി പ്രവർത്തിപ്പിക്കുവാൻ തക്ക ഭരണപരമായ സംവിധാനങ്ങൾ, സാങ്കേതികമികവ് സഹിതം കുട്ടികളുടെ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി ചുരുങ്ങിയത് മൂന്നു വർഷത്തെ പ്രവർത്തന പരിചയം ഉള്ളവരായിരിക്കണം. ജൂലൈ 30 ന് മുമ്പായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0483-2978888, 9048497487.
date
- Log in to post comments