Post Category
ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ ഇന്റഗ്രേറ്റഡ് കോഴ്സ്
കേരള സർക്കാർ സാംസ്കാരിക വകുപ്പ് സ്ഥാപനമായ തിരുവനന്തപുരം വട്ടിയൂർക്കാവിലുള്ള ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തിവരുന്ന ഇന്റഗ്രേറ്റഡ് കോഴ്സ് ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. അഡ്മിഷനുകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഒന്ന്. കേരളനടനത്തിന് പുറമേ സംഗീതം, നട്ടുവാങ്കം, കഥകളി ഇവയിൽ ഏതെങ്കിലും ഒരു വിഷയം ഉപവിഷയമായി എടുക്കാം. അഡ്മിഷൻ ഫീസ് 3,000 രൂപ. പ്രതിമാസ ഫീസ് 1,500 രൂപ. കൂടുതൽ വിവരങ്ങൾക്ക്: 0471-2364771.
പി.എൻ.എക്സ്. 3138/2024
date
- Log in to post comments