Post Category
ആരോഗ്യ പരിശോധന ക്യാമ്പ്
കൈത്തറി ഡയറക്ടറേറ്റ് കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ആരോഗ്യ പരിശോധനാ ക്യാമ്പിന്റെ കണ്ണൂര്‍ കൈത്തറി സര്‍ക്കിള്‍ തല ഉദ്ഘാടനം ചിറക്കല്‍ നെയ്ത്ത് സഹകണ സംഘം ഓഡിറ്റോറിയത്തില്‍ ചിറക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍ നിര്‍വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്ട്രാർ കെ രാജന് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൈത്തറി അസോസിയേഷന് പ്രസിഡണ്ട് കൊല്ലോൻ മോഹനന്, കൈത്തറി അസോസിയേഷന് ജില്ലാ പ്രസിഡണ്ട് എം ദാസന്, വാര്‍ഡ് മെമ്പര്‍ കെ കെ നാരായണന്, എ കെ ജി ഹോസ്പ്പിറ്റല്‍ കണ്‍സള്‍ട്ടന്റ് ഒഫ്താല്‍മോളജിസ്റ്റ് ഡോ. കെ ജി അംജത്ത്, അസി. രജിസ്ട്രാർ പി ഹേമാ ജോസഫ് എന്നിവര്‍ സംസാരിച്ചു. 150 തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
date
- Log in to post comments