Skip to main content

ട്രേഡ്‌സ്മാൻ (കാർപെൻഡറി) അഭിമുഖം 29ന്

നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (കാർപെൻഡറി) തസ്തികയിലുള്ള താത്കാലിക ഒഴിവിൽ ദിവസവേതാനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ടി.എച്ച്.എസ്.എൽ.സി അല്ലെങ്കിൽ എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട വിഷയത്തിൽ നേടിയ ഐ.റ്റി.ഐ / വി.എച്ച്.എൽ.ഇ / കെ.ജി.സി.ഇ / ഡിപ്ലോമ എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ 29 രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. യോഗ്യത, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും അഭിമുഖത്തിന് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0472 2812686, 9400006460

date