Skip to main content

അധ്യാപക ഒഴിവ്

        തിരുവനന്തപുരം എയ്ഡഡ് സ്കൂളിൽ യുപി സ്കൂൾ ടീച്ചർ വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി (കേൾവിക്കുറവ് - 1) സംവരണം ചെയ്ത തസ്തികയിൽ ഒഴിവ് ഉണ്ട്. പത്താം ക്ലാസ്, ടിടിസി, ഡി.എഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദവും ബി.എഡ് എന്നിവ പാസായിരിക്കണം. കൂടാതെ യോഗ്യത പരീക്ഷയും പാസായിരിക്കണം, അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം. പ്രായപരിധി : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസിളവ്) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ 2024 ആഗസ്റ്റ് 2 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

പി.എൻ.എക്‌സ്. 3156/2024

date