Skip to main content

*വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയും*

വയനാട് ജില്ലയില്‍ പ്രാഥമിക തലം മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. എന്നാല്‍ പത്താം തരത്തിന് ശേഷമുള്ള ഇവരുടെ തുടര്‍പഠനം സങ്കീര്‍ണ്ണമാണ്. സ്‌കൂളില്‍ പോകാത്ത കുട്ടികളുടെ ലിസ്റ്റ് വളരെ പെട്ടന്ന് തയ്യാറാക്കണം.താമസിക്കുന്ന സ്ഥലത്തുള്ള വിദ്യാലയങ്ങളില്‍ തന്നെ ഇവര്‍ക്ക് തുടര്‍ പഠനം സാധ്യമാകുമെങ്കില്‍ നല്ലതാകുമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.. ഇക്കാര്യം പരിശോധിക്കാന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി ഒ.ആര്‍.കേളു പറഞ്ഞു. വിദ്യാവാഹിനി, വിദ്യാലയങ്ങളിലെ പ്രഭാത ഭക്ഷണ പരിപാടി, മെന്റര്‍ അധ്യാപകരുടെ സേവനം എന്നിവയെല്ലാം ശക്തിപ്പെടുത്തും. വിദ്യാവാഹിനി പദ്ധതിയില്‍ പഞ്ചായത്തുകള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക തീര്‍ക്കണം. പ്രഭാത ഭക്ഷണം നല്‍കുന്നതിലെ അപാകങ്ങള്‍ പരിഹരിക്കണം. ഹൈസ്‌കൂളിലെ പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കുന്നതിന് ഫണ്ട് വകയിരുത്തുന്നതിന് ജില്ലാ പഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടിയുണ്ടാകണമെന്നും പുഴയുടെ തീരങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മഴക്കാലത്ത് സ്ഥിരമായി മഴക്കാലത്ത് മാറ്റി പാര്‍പ്പിക്കുന്ന സാഹചര്യമുണ്ട് ഇതിന് ശാശ്വത പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ യോഗ്യത്തില്‍ ആവശ്യപ്പെട്ടു.

date