Skip to main content

*എയ്ഡ്സ് ബോധവല്‍ക്കരണം: മാരത്തണ്‍, ഫ്‌ലാഷ് മോബ്, ക്വിസ് മത്സരം സംഘടിപ്പിക്കുന്നു*

 

 

ആരോഗ്യവകുപ്പിന്റെയും കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യുവജന ദിനത്തിന് മുന്നോടിയായി യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ എച്ച്.ഐ.വി, എയ്ഡ്സിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 17 നും 25 നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഫ്‌ളാഷ് മോബ് മത്സരം ജൂലൈ 31 ന് രാവിലെ 9.30ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷ, ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങള്‍ക്കായുള്ള മാരത്തണ്‍ മത്സരം ഓഗസ്റ്റ് ആറിന് രാവിലെ എട്ടിന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ മുതല്‍ മുട്ടില്‍ ഡബ്ലിയു.എം.ഒ കോളേജ് വരെ നടത്തും. എട്ട്, ഒമ്പത്,11 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായുള്ള ക്വിസ് മത്സരം 2024 ഓഗസ്റ്റ് ഏഴിന് രാവിലെ 9.30 ന് മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജിലെ സ്‌കില്‍ ലാബില്‍ നടത്തും. ഒരു സ്‌കൂളില്‍ നിന്ന് ഒരു ടീമിന് പങ്കെടുക്കാം. മത്സര വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ് ലഭിക്കും. മാരത്തണ്‍, ക്വിസ് മത്സര വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാകും. ഫ്‌ളാഷ് മോബ് മത്സര വിജയികള്‍ക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 98471 62300, 9349714000 നമ്പറുകളില്‍ ജൂലൈ 29 നകം രജിസ്റ്റര്‍ ചെയ്യണം.

date