Post Category
പി.ജി.ഡി.സി.എ/ ഡി.സി.എ പ്രവേശനം
എല്‍. ബി. എസ്. സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തില്‍ ആഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന പി.ജി.ഡി.സി.എ/ ഡി.സി.എ/ ഡി.സി.എ (എസ്)/ ഡി.സി.എഫ്.എ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. www.lbscentre.kerala.gov.in/Services/courses വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ബിരുദമാണ് പി.ജി.ഡി.സി.എ കോഴ്സിന് പ്രവേശനത്തിനുള്ള യോഗ്യത. എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എയ്ക്കും പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എ (എസ്) കോഴ്സിനും പ്ലസ് ടു (കൊമേഴ്സ്) യോഗ്യതയുള്ളവര്‍ക്ക് ഡി.സി.എഫ്.എ കോഴ്സിനും അപേക്ഷിക്കാം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് ഫീസ് സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ എല്‍. ബി. എസ്. സബ് സെന്റര്‍, ഐ.ജിബി.ടി ബസ് സ്റ്റാന്റ്, മഞ്ചേരി എന്ന വിലാസത്തിലും 0483 2764674 എന്ന നമ്പറിലും ലഭിക്കും.
date
- Log in to post comments