Skip to main content

അക്ഷയ ബഡ്സ് ട്രസ്റ്റ് ഷോപ്പ്: ജില്ലാതല ഉദ്ഘാടനം നാളെ

അക്ഷയ ബഡ്സ് ട്രസ്റ്റ് ഷോപ്പ് പദ്ധതിയുടെ  ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 29) രാവിലെ 11 ന് താനാളൂര്‍ ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തില്‍ കായിക വഖഫ് വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും.  ബഡ്സ് സ്കൂളുകളിലെ സ്വയം തൊഴില്‍ യൂണിറ്റുകള്‍ വഴി നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനത്തനായി ജില്ലയിലെ പ്രധാന അക്ഷയ കേന്ദ്രങ്ങളില്‍ ഷോപ്പുകള്‍ സ്ഥാപിക്കുന്ന പദ്ധതിയാണിത്. കടുംബശ്രീയും ഐ.ടി മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.

date