Skip to main content

ബോധവൽക്കരണപരിപാടി

കോട്ടയം: ക്ഷീരവികസനവകുപ്പ് ജില്ലാ ക്വാളിറ്റി കൺട്രോൾ വിഭാഗത്തിന്റെയും കാണക്കാരി ക്ഷീരവ്യവസായി സഹകരണസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പാൽ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ബോധവൽക്കരണപരിപാടി ജൂലൈ 25ന് രാവിലെ ഒൻപതു മണിക്കു കാണക്കാരി ക്ഷീരസംഘത്തിൽ നടക്കും. ക്ഷീരവികസന വകുപ്പിലെ സാങ്കേതിക വിദഗ്ദർ പരിപാടിയിൽ ക്ലാസ്സുകൾ നയിക്കും. പാലിന്റെ ഗുണ മേന്മ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ബോധവൽക്കരണം നൽകും. കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരൻ ഉ്ദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിജു പഴയപുരക്കൽ അധ്യക്ഷനായിരിക്കും.

 

date