Post Category
വെന്റിലേറ്റർ ഉറപ്പാക്കാൻ പി.ആർ.ഒയെ ബന്ധപ്പെടണം
കോട്ടയം: മറ്റ് ആശുപത്രികളിൽ കഴിയുന്ന വെന്റിലേറ്റർ സഹായം ആവശ്യമുള്ള രോഗികളെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമ്പോൾ വെന്റിലേറ്റർ ലഭ്യമാണെന്ന് ഉറപ്പാക്കുന്നതിനായി വെന്റിലേറ്റർ വിഭാഗത്തിന്റെ പബ്ലിക് റിലേഷൻസ് ഓഫീസറുമായി (പി.ആർ.ഒ.) ബന്ധപ്പെടണമെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ അറിയിച്ചു. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകാതെ വെന്റിലേറ്റർ സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. 7025212233 എന്ന ഫോൺനമ്പറിൽ പി.ആർ.ഒയെ ബന്ധപ്പെടാം.
date
- Log in to post comments