Skip to main content
തദ്ദേശ ഉപതിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പ്രിസൈഡിംഗ് ഓഫീസർമാർ പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനം കലക്ട്രേറ്റ്  മിനി കോൺഫറൻസ് ഹാളിൽ 

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥ പരിശീലനം നടത്തി

തദ്ദേശസ്ഥാപനങ്ങളിലേക്കുളള ഉപതിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പ്രിസൈഡിംഗ് ഓഫീസർമാർ പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനം കലക്ട്രേറ്റ്  മിനി കോൺഫറൻസ് ഹാളിൽ നടന്നു. രണ്ട് വിഭാഗങ്ങളിലായാണ് പരിശീലനം സംഘടിപ്പിച്ചത്. തിരഞ്ഞെടുപ്പ് വിഭാഗം മാസ്റ്റർ ട്രെയിനർമാർ ക്ലാസുകളെടുത്ത് ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ഡോ ഒ ജെ അരുൺ. മറ്റ് ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നൽകി. ജൂൺ 30 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജില്ലയിൽ തൊടുപുഴ നഗരസഭയിലെ 09- പെട്ടേനോട് വാർഡ്, ഉടുമ്പൻചോല ഗ്രാമപഞ്ചായത്തിലെ 08- പാറത്തോട്, അറക്കുളം ഗ്രാമപഞ്ചായത്തിലെ 06 - ജലന്ധർ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ 06- തോപ്രാംകുടി വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

(പടം):   തദ്ദേശ ഉപതിരഞ്ഞെടുപ്പിൻ്റെ മുന്നോടിയായി പ്രിസൈഡിംഗ് ഓഫീസർമാർ പോളിംഗ് ഉദ്യോഗസ്ഥർ എന്നിവർക്കുള്ള പരിശീലനം കലക്ട്രേറ്റ്  മിനി കോൺഫറൻസ് ഹാളിൽ 

date