Skip to main content

കരാർ നിയമനം

കാന്തല്ലൂർ ഗ്രാമപഞ്ചായത്തിൽ, കോവിൽക്കടവിൽ പ്രവർത്തിക്കുന്ന ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കൽ ഓഫീസർ (അലോപ്പതി), സ്റ്റാഫ് നേഴ്‌സ്, ഫാർമസിറ്റ്, അറ്റൻഡർ എന്നീ തസ്‌തികകളിൽ കരാർ നിയമനം നടത്തുന്നു.  പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്  അപേക്ഷിക്കാം.  താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകൾ, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 2 ന് വൈകീട്ട് 4 മണിക്ക് മുൻപായി അടിമാലി ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫീസിൽ നേരിട്ടോ, തപാൽ മുഖേനെയോ ലഭ്യമാക്കുക. വിലാസം:ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫീസ്, 2-ാം നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി, 685561. ഫോൺ: 04864  224399
 

date