Skip to main content

യന്ത്രവൽകൃത ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷൻ

             കേരളത്തിലെ യന്ത്രവൽകൃത ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷൻ സർവേ നടപടി ക്രമങ്ങൾ 2024 ആഗസ്റ്റ് 1 മുതൽ നടക്കും. ഇതിനായി തയ്യാറാക്കിയിട്ടുള്ള ഇ-പോർട്ടലായ കേരള നൗക, ദി ഐ വി കണക്ട് (iv.kmb.kerala.gov.in) വഴി മാത്രമേ രജിസ്റ്ററിങ് അതോറിറ്റി മുൻപാകെ അപേക്ഷ സമർപ്പിക്കുവാൻ സാധിക്കുകയുള്ളൂ. ഹൗസ് ബോട്ട്, ശിക്കാരാ ബോട്ടുകൾ, സ്പീഡ് ബോട്ട്, യാത്രാ ബോട്ടുകൾ അടക്കമുള്ള ഉൾനാടൻ ജലാശയങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ യന്ത്രവൽകൃത യാനങ്ങളും രജിസ്ട്രേഷൻ സർവേ നടപടികൾ കൃത്യമായി പൂർത്തിയാക്കണം. അനധികൃതമായി സർവീസ് നടത്തുന്ന യാനങ്ങൾ ഇനിയൊരു മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്ത് തുടർനടപടികൾ  സ്വീകരിക്കും.

പി.എൻ.എക്‌സ്. 3211/2024

date