Skip to main content

ധനസഹായം വിതരണം ചെയ്തു

മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരായ അംഗങ്ങള്‍ക്കും പെന്‍ഷനര്‍മാര്‍ക്കും കെട്ടിട നിര്‍മ്മാണ ക്ഷേമനിധി ബോര്‍ഡ് ആശ്വാസ ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞ അംഗങ്ങളുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം രൂപയും പെന്‍ഷനര്‍മാരുടെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപവീതവുമാണ് ആശ്വാസ ധനസഹായമായി വിതരണം ചെയ്തത്. മരണമടഞ്ഞ അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റ അംഗങ്ങൾക്ക് 50,000 രൂപയും വിതരണം ചെയ്തു. 32 പേര്‍ക്കായി 15.35 ലക്ഷം രൂപയുടെ ധനസഹായമാണ് നല്‍കിയത്.
കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ധനസഹായ വിതരണം ബോര്‍ഡ് ചെയര്‍മാന്‍ വി.ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.സുനില്‍ അധ്യക്ഷത വഹിച്ചു. ബോര്‍ഡ് ഡയറക്ടര്‍മാരായ മണ്ണാറാം രാമചന്ദ്രന്‍, തമ്പി കണ്ണാടന്‍, സലീം തെന്നിലപുരം, ടി.എം.ജമീല, കെ.പ്രശാന്ത്, അക്കൗണ്ട്‌സ് ഓഫീസര്‍ ഡി.എം.ശാലീന, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ബിജു, വിവിധ തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date