പാരാമെഡിക്കല്‍ കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് അവസരം
ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും എംഎല്‍റ്റി, ഫാര്‍മസി എന്നീ പാരാമെഡിക്കല്‍ കോഴ്സുകള്‍ പാസായവരുമായ പട്ടികജാതി വിഭാഗം യുവതീ യുവാക്കള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളില്‍ സ്റ്റൈപ്പന്റോടെ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പായി ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ഹാജരാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.
(പി.ആര്‍./എ.എല്‍.പി./2069)
- Log in to post comments