Skip to main content

ആധാര്‍ സാധൂകരണം പൂര്‍ത്തിയാക്കണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡ് ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങിവരുന്ന ഗുണഭോക്താക്കള്‍ പെന്‍ഷന്‍ വിതരണം സേവന സോഫ്റ്റ് വെയര്‍ വഴി ആക്കുന്നതിന്റെ ഭാഗമായി ആധാര്‍ സാധൂകരണം പൂര്‍ത്തിയാക്കണം. അല്ലാത്ത പക്ഷം പെന്‍ഷന്‍ മുടങ്ങുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2241455.
(പി.ആര്‍./എ.എല്‍.പി./2070)

date