Skip to main content

കല്യാശ്ശേരി മണ്ഡലത്തിലെ നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം  മന്ത്രി വി ശിവൻകുട്ടി ഒക്ടോബർ 18 ന് നിർവ്വഹിക്കും

 

കല്യാശ്ശേരി മണ്ഡലത്തിൽ നിർമ്മാണം പൂർത്തീകരിച്ച നാല് സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഒക്ടോബർ 18 ന് നിർവ്വഹിക്കുമെന്ന് എം വിജിൻ എം എൽ എ അറിയിച്ചു.
ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച നെരുവമ്പ്രം ഗവ.വൊക്കേഷണൽ (ടെക്നിക്കൽ) ഹയർ സെക്കണ്ടറി സ്ക്കൂൾ  പ്ലസ് ടു ബ്ലോക്കിന്റെ ഉദ്ഘാടനം രാവിലെ 11 മണിക്കും, ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച പരിയാരം ഗവ മെഡിക്കൽ കോളേജ് സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം 12 മണിക്കും, 71 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച പുറച്ചേരി ഗവ യു പി സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉച്ചക്ക് ശേഷം 2.30 നും ഒരു കോടി രൂപ ഉപയോഗിച്ച് നിർമ്മിച്ച ചെറുവച്ചേരി എൽപി സ്കൂൾ കെട്ടിട ത്തിന്റെ ഉദ്ഘാടനം വൈകുന്നേരം മൂന്ന് മണിക്കും മന്ത്രി നിർവ്വഹിക്കും.

ഏഴോം പഞ്ചായത്തിലെ നെരുവമ്പ്രം ഗവ.വൊക്കേഷണൽ (ടെക്നിക്കൽ) ഹയർ സെക്കണ്ടറി സ്ക്കൂളിനു വേണ്ടി പുതുതായി നിർമ്മിച്ച പ്ലസ് ടു ബ്ലോക്കിൽ രണ്ട് ക്ലാസ്സ് റൂമുകളും ഒരു കമ്പ്യൂട്ടർ ലാബ്, ഒരു സ്റ്റെയർ റൂമും ഉൾപ്പെടെ 295.68 ച.മീറ്റർ തറവിസ്തീർണ്ണമുള്ള കെട്ടിടം   സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുളളത്. 

2007 ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം നിലവിൽ പ്രവർത്തിക്കുന്നത് ടെക്നിക്കൽ സ്കൂളിലാണ്. ഒരു കോടി രൂപ സ്റ്റേഡിയം നിർമ്മാണ പ്രവൃത്തിക്കും സർക്കാർ ടെക്നിക്കൽ സ്കൂളിന് അനുവദിക്കുകയും ആയതിന്റെ പ്രവൃത്തി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് പബ്ലിക്ക് സ്‌കൂളിന് വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടത്തിൽ  മൂന്ന് നില ഫൗണ്ടേഷനോടു കൂടി നിലവിൽ ഒറ്റ നിലയിൽ മൂന്ന് ക്ലാസ്സ് മുറികൾ, സ്റ്റെയർ റൂം, ടോയ്‌ലറ്റ് ബ്ലോക്ക് എന്നിവ ഉൾപ്പെടെ 243.26 ചമീറ്റർ വിസ്തീർണ്ണമാണുള്ളത്. കൂടാതെ  കെട്ടിടത്തിന്   ചുറ്റുമതിൽ, പ്രൊട്ടെക്ഷൻ വാൾ എന്നിവ ഉൾപ്പെടെ നിർമ്മിച്ചു. 
ചെറുതാഴം പഞ്ചായത്തിലെ പുറച്ചേരി ഗവ  യു പി സ്കൂളിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിൽ
 ഗ്രൌണ്ട്, ഫസ്റ്റ് ഫ്ലോറിൽ ഓരോ സ്റ്റെയർ മുറിയും സെക്കൻഡ് ഫ്ലോറിൽ 3 ക്ലാസ് മുറികളും സ്റ്റെയർ മുറിയുകളുമായി 286.97 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നിർമ്മിച്ചിട്ടുള്ളത്.
ഇലക്ട്രിക്കൽ, സോളാർ പ്രവൃത്തികളും പൂർത്തിയാക്കി.  
കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ
ചെറുവച്ചേരി ഗവ എൽ പി സ്കൂളിനു വേണ്ടി പുതിയതായി  നിർമ്മിച്ച കെട്ടിടത്തിൽ
രണ്ടു നിലകളിലായി 347.77 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പൂർത്തീകരിച്ചിട്ടുള്ളത്.  താഴത്തെ നിലയിൽ നാല് ക്ലാസ് മുറികളും സ്റ്റെയറും ഒന്നാം നിലയിൽ 1 ക്ലാസ് മുറിയും അനുബന്ധ സ്റ്റെയർ റൂമും നിർമ്മിച്ചിട്ടുണ്ട്. 
പുതിയ സ്കൂൾ കെട്ടിടങ്ങൾ പൂർത്തിയാകുന്നതോടെ  സ്കൂളിന്റെ  ഭൗതിക സൗകര്യങ്ങളും അക്കാദമിക നിലവാരവും ഉയർത്തുന്നതിനും  സ്കൂളിനെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും  സാധിക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു

date