Skip to main content

വായ്പാ വിതരണം മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ തിരുവനന്തപുരം ജില്ലയിൽ അനുവദിച്ച വിവിധ വായ്പകളുടെ വിതരണം പട്ടികജാതി പട്ടികവർഗ പിന്നോക്ക ക്ഷേമവകുപ്പ് മന്ത്രി ഒ.ആർ.കേളു നിർവഹിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ സി.ഡി.എസ് 1ന് അനുവദിച്ച 1.01 കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ, 2.51 കോടി രൂപയുടെ വിവിധ വായ്പകൾ എന്നിവയുടെ വിതരണം മന്ത്രി ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ നിർവഹിച്ചു. പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ് പങ്കെടുത്തു.

പി.എൻ.എക്‌സ്4865/2024

date