Skip to main content

എറണാകുളം അറിയിപ്പുകള്‍1

വിമുക്തി ലഹരിവിരുദ്ധ കേന്ദ്രത്തിലേക്ക് 

താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമനം

കൊച്ചി: എറണാകുളം ജില്ലയില്‍ ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ അധീനതയില്‍ തുടങ്ങുവാന്‍ ഉദ്ദേശിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നിയമനം. താല്‍പര്യമുള്ളവര്‍ അപേക്ഷ, വിദ്യാഭ്യാസയോഗ്യത, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്‌ടോബര്‍ 12 രാവിലെ 10.30-ന് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വെച്ചു നടക്കുന്ന വോക് ഇന്‍  ഇന്റര്‍വ്യൂവില്‍ ഹാജരാകണം.

കണ്‍സല്‍ട്ടന്റ് സൈക്യാട്രി തസ്തികയിലേക്ക് വിദ്യാഭ്യാസയോഗ്യത എം.ബി.ബി.എസ്/  എം.ഡി / ഡി.പി. എം/  ഡി. എന്‍. ബിയാണ്. മെഡിക്കല്‍  ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ് (സൈക്യാട്രി പി. ജി അഭികാമ്യം);

സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് ബി. എസ്. സി /  ജി.എന്‍.എം നഴ്‌സിംഗ്, ക്‌ളിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള എംഫില്‍ / പി. ജി. ഡി . സി. പി യും, ആര്‍. സി. ഐ രജിസ്‌ട്രേഷനും, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക്  സൈക്യാട്രി സോഷ്യല്‍ വര്‍ക്കിലുള്ള എംഫില്‍ / പി.ജി.ഡി.പി.എസ്.ഡബ്ല്യൂയുവുമാണ് യോഗ്യത. 

 

ഭിന്നശേഷിക്കാര്‍ക്കുള്ള സഹായ ഉപകരണങ്ങള്‍ക്ക്

ഒക്ടോബര്‍ 15 വരെ അപേക്ഷിക്കാം

 

 

കൊച്ചി: പ്രളയത്തില്‍ കൃത്രിമ കൈകാലുകള്‍, വീല്‍ചെയറുകള്‍, സ്പ്ലിന്റുകള്‍, കാലിപ്പറുകള്‍, മൂന്ന് ചക്ര സൈക്കിളുകള്‍ എന്നിവ നഷ്ടപ്പെട്ട തൃശൂര്‍, എറണാകുളം ജില്ലകളിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്കുന്നു. ചെന്നൈ ആസ്ഥാനമാക്കിയുള്ള ഫ്രീഡംട്രസ്റ്റിന്റെ സഹകരണത്തോടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനാണ് ഉപകരണവിതരണം സംഘടിപ്പിക്കുന്നത്. ഇരിങ്ങാലക്കുടയ്ക്ക് സമീപം കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷനില്‍ വെച്ച് ഈ മാസം 27 28 29 തീയതികളില്‍ ഇതിനായി ആവശ്യകതാനിര്‍ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കും. അപേക്ഷകര്‍ പേര്, വയസ്, വിലാസം, ഫോണ്‍ നമ്പര്‍, ആവശ്യമായ ഉപകരണം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ അടങ്ങുന്ന അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍.ഐ.പിഎംആര്‍, കല്ലേറ്റുംകര പി.ഒ പിന്‍- 680683 തൃശ്ശൂര്‍ എന്ന വിലാസത്തിലോ 7510870111 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ ഒക്‌റ്റോബര്‍ 15ന് മുമ്പ്  രജിസ്റ്റര്‍ ചെയ്യണം. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ സഹായ ഉപകരണങ്ങള്‍ നല്‍കുന്നതിനായി പരിഗണിക്കുകയുള്ളൂ. അര്‍ഹരായവര്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിച്ചേരേണ്ട തീയതി, സമയം എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ എന്‍.ഐ.പി.എം.ആര്‍ നേരിട്ട് അറിയിക്കുന്നതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോക്ടര്‍ ബി മുഹമ്മദ് അഷീല്‍ അറിയിച്ചു.

 

 

 

സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക്

ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

 

 

കൊച്ചി: സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലേക്ക് കണ്‍സള്‍ട്ടന്‍സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവരാകണം. ഈമാസം 22, 23 തീയതികളില്‍ ബാംഗ്ലൂര്‍, 25, 26 തീയതികളില്‍ ചെന്നൈ, 28, 29, 30 തീയതികളില്‍ ഹൈദരാബാദ്, നവംബര്‍ 1, 2 തീയതികളില്‍ മുംബൈ എന്നിവിടങ്ങളില്‍ വച്ചാണ്  ഇന്റര്‍വ്യൂ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് പരിശോധിക്കുക. 

 

 

 

പട്ടികജാതി വിഭാഗക്കാര്‍ക്കുള്ള പഠനമുറി

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനായി  ജില്ലയിലെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ്, സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പഠനമുറി ധന സഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെയുള്ളവരും 800 സ്‌ക്വയര്‍ ഫീറ്റ് വരെ മാത്രം വിസ്തീര്‍ണമുള്ള വീട് ഉള്ളവരും മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിനു ധനസഹായം ലഭിച്ചിട്ടില്ലാത്ത വരുമായിരിക്കണം. അര്‍ഹരായവര്‍ ജാതി, കുടുംബ വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഇതേ ആവശ്യത്തിനു ധനസഹായം ലഭിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ഈമാസം 10ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി അതത് ബ്ലോക്ക് പഞ്ചായത്ത് / മുനിസിപ്പല്‍/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഗ്രാമ/ വാര്‍ഡ് സഭാ ലിസ്റ്റ് പ്രകാരമുള്ളവരെ പരിഗണിച്ച ശേഷം പുതിയ അപേക്ഷകരെ അര്‍ഹതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും പട്ടികജാതി വികസന ഓഫീസ് ബന്ധപ്പെടണമെന്ന് ജില്ല പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.

 

 

ക്വട്ടേഷന്‍ ക്ഷണിച്ചു

 

കൊച്ചി: മുനമ്പം ഫിഷിങ് ഹാര്‍ബറില്‍ ഹാര്‍ബര്‍ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിനും സെക്യൂരിറ്റി  ജോലി ചെയ്യുന്നതിനായി രാത്രിയും പകലും ഒരോ ആള്‍ വീതം ലഭ്യമാകുന്നതിനും ഉള്ള ജോലികള്‍ നിര്‍വഹ#ിക്കുന്നതിനുമായി ക്വട്ടേഷന്‍ ക്ഷണിച്ചു. ഈമാസം 20 ന് 12മണി വരെ മധ്യമേഖല ഫിഷറീസ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ഡോക്ടര്‍ സലിം അലി റോഡ് എറണാകുളം എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ സ്വീകരിക്കും.   ഫോണ്‍ 0484 2397371

date