Skip to main content

പിറന്നാൾ ദിനത്തിൽ ഇരട്ടി മധുരമായി അമൽ ചിത്രക്ക് സ്വർണം

 

ജൂനിയർ പെൺകുട്ടികളുടെ പോൾ വാൾട്ടിൽ ഒന്നാമതെത്തിയ കെ.എസ്. അമൽ ചിത്രയുടെ പതിനഞ്ചാം പിറന്നാളായിരുന്നു വെള്ളിയാഴ്ച (നവംബർ 8). സ്വർണ തിളക്കത്തോടെ  മത്സരം കഴിഞ്ഞിറങ്ങിയ  താരത്തെ വരവേറ്റത് പിറന്നാൾ കേക്കുമായി കാത്തു നിന്ന പരിശീലകനും അച്ഛനും.  

2.90 മീറ്റർ ഉയരം താണ്ടിയ അമൽ മലപ്പുറം ഐഡിയൽ ഇ എച്ച് എസ് എസ് കടകാശ്ശേരിയിലെ  പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അമൽ. തൃശൂർ താണിക്കുടം സ്വദേശിയായ കെ.പി. സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽ. കഴിഞ്ഞ സ്കൂൾ കായികമേളയിൽ അഞ്ചാമതായിരുന്നു അമൽ. ഐഡിയൽ സ്കൂളിലെ അഖിൽ ആണ് പരിശീലകൻ. 

ഇത്തരമൊരു ആഘോഷം പ്രതീക്ഷിച്ചില്ലെന്നു അമൽ പറഞ്ഞു. 'നേരത്തെ 800 മീറ്റർ ഓട്ടത്തിൽ ആണ് പങ്കെടുത്തത്. രണ്ട് വർഷം മുമ്പ് അഖിൽ സാർ ആണ് പോൾ വാൾട്ടിലേക്ക് കൊണ്ടുവന്നത്. സ്വർണം നേടിയതിൽ സന്തോഷം ഉണ്ട്', അമൽ പറഞ്ഞു. കരാട്ടെ ഉൾപ്പെടെ പരിശീലിച്ചിട്ടുള്ള അമലിന്റെ പോസ്റ്റേസ് കണ്ടാണ് പോൾ വാൾട്ടിലേക്ക് മാറ്റിയതെന്ന് അഖിൽ പറഞ്ഞു.  

എറണാകുളം കോതമംഗലം മാർ ബേസിൽ സ്കൂളിലെ സഫാനിയ നിട്ടു വെള്ളിയും കോട്ടയം സെന്റ് തോമസ് എച്ച് എസ് എസിലെ ആൻഡ്രി ആലി വിൻസെന്റ്  വെങ്കലവും നേടി.

date