Skip to main content

നവംബർ 10 ലോക പ്രതിരോധ കുത്തിവയ്പ്പ് ദിനം

 

എല്ലാ വർഷവും നവംബർ 10 ലോക രോഗപ്രതിരോധ കുത്തിവയ്പ്പ് ദിനമായി ആചരിക്കുന്നു. രോഗപ്രതിരോധ കുത്തിവയ്പുകളും തുള്ളിമരുന്നുകളും വഴി പ്രതിരോധിക്കാവുന്ന രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ദിനം നാം ആചരിക്കുന്നത്. ലോകത്ത്  രോഗപ്രതിരോധ കുത്തിവയ്പുകളിലൂടെ (വാക്സിനേഷൻ) ഒരു വർഷം 2-3 മില്യൺ മരണങ്ങൾ  തടയാൻ സാധിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നതിനായി പ്രതിജനകം നൽകുന്നതിനെയാണ് വാക്സിനേഷൻ  എന്നു പറയുന്നത്. രോഗം പകർന്നു കിട്ടുന്നതിൽ നിന്നും സംരക്ഷണം  നൽകുന്നതിനോ അതിന്റെ ശക്തി കുറയ്ക്കുന്നതിനോ വാക്സിനേഷനു കഴിയും. ഒരു സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ വാക്സിനേഷൻ എടുത്താൽ ആ സമൂഹത്തിനു മൊത്തമായി പ്രതിരോധശേഷി (ഹെർഡ്‌ ഇമ്മ്യൂണിറ്റി) ലഭിക്കും.

ജനനം മുതൽ    യഥാസമയം  പ്രതിരോധ  കുത്തിവയ്പുകളും തുള്ളിമരുന്നുകളും  നൽകി നമ്മുടെ കുഞ്ഞുങ്ങളെ മാരക  രോഗങ്ങളിൽ  നിന്നും  സംരക്ഷിക്കുമെന്ന്  ഈ  ദിനത്തിൽ  പ്രതിജ്ഞ ചെയ്യാം.

date