Post Category
കിറ്റുകള്‍ വിതരണം ചെയ്യും
കൊയിലാണ്ടി താലൂക്കില്‍പ്പെട്ട ഇരിങ്ങല്‍, തിക്കോടി, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, വിയ്യൂര്‍, മൂടാടി, പയ്യോളി, ചക്കിട്ടപ്പാറ, പേരാമ്പ്ര, പാലേരി, എരവട്ടൂര്‍, ചെമ്പനോട, തുറയൂര്‍, ചെറുവണ്ണൂര്‍, കൂത്താളി, കീഴരിയൂര്‍, ചങ്ങരോത്ത്, കൊഴുക്കല്ലൂര്‍, അരിക്കുളം, അവിടനല്ലൂര്‍, ബാലുശ്ശേരി, ഉളേള്യരി, കായണ്ണ, നടുവണ്ണൂര്‍ എന്നീ വില്ലേജുകളിലെ പ്രളയബാധിത ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള എസ്.സി/എസ്.ടി/ഭിന്നശേഷി/ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഈ മാസം 10 ന് രാവിലെ 10 മണി മുതല്‍ കൊയിലാണ്ടി മിനിസിവില്‍ സ്റ്റേഷനില്‍ കിറ്റുകള്‍ വിതരണം ചെയ്യും. അര്‍ഹതയുളളവര്‍ വില്ലേജ് ഓഫീസില്‍ നിന്ന് കൂപ്പണ്‍ കൈപ്പറ്റി റേഷന്‍ കാര്‍ഡ് സഹിതം വിതരണകേന്ദ്രത്തില്‍ ഹാജരാകണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
date
- Log in to post comments