സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
2024 ലെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികൾക്കുള്ള ഹോം പേജിൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഹോം പേജിൽ നിന്ന് അലോട്ട്‌മെന്റ് മെമ്മോ പ്രിന്റ് എടുക്കാവുന്നതാണ്. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്, കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ വിദ്യാർത്ഥിയുടെ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള ഫീസ് അടച്ചതിനുശേഷം അലോട്ട്‌മെന്റ് ലഭിച്ച കോഴ്‌സ്/കോളേജിൽ നവംബർ 12 വൈകുന്നേരം 4 മണിക്ക് മുമ്പ് പ്രോസ്‌പെക്ടസ് ക്ലോസ് 11.7.1 പ്രകാരമുള്ള രേഖകളുമായി ഹാജരാകണം. നിശ്ചിത സമയത്തിനുള്ളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടാത്ത വിദ്യാർത്ഥികളുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതാണ്. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റ് കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.
പി.എൻ.എക്‌സ്. 5033/2024
- Log in to post comments