Skip to main content

അറിയിപ്പുകൾ-1

 

ഫാര്‍മസിസ്റ്റ് ഇന്റ്റര്‍വ്യൂ 15 ന് 

 

കോഴിക്കോട്, വയനാട് ജില്ലകളിലെ  കണ്‍സ്യൂമര്‍ഫെഡിന്റെ നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്ക് ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 15 ന് രാവിലെ 11 മണിക്ക്  കണ്‍സ്യൂമര്‍ഫെഡ് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ (മുതലക്കുളം) നടക്കുന്ന 'വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0495-2721081, 2724299. 

 

കാഴ്ചപരിമിതര്‍/കേള്‍വിപരിമിതര്‍ പേര് രജിസ്റ്റര്‍ ചെയ്യണം

 

ജ്യോഗ്രഫി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, ഗാന്ധിയന്‍ സ്റ്റഡീസ്, ബോട്ടണി, ഹിന്ദി, കെമിസ്ട്രി, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മലയാളം, ഇംഗ്ലീഷ്, ഹിസ്റ്ററി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സംസ്‌കൃതം, സോഷ്യോളജി, പൊളിറ്റിക്കല്‍ സയന്‍സ്, അറബിക്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ ഹയര്‍സെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് യോഗ്യരായ 50  വയസിന് താഴെയുള്ള കാഴ്ചപരിമിതര്‍/കേള്‍വിപരിമിതര്‍ എന്നീ ഭിന്നശേഷി വിഭാഗങ്ങളില്‍പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട റീജ്യനല്‍ പ്രൊഫഷണല്‍ ആന്റ്  എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ്‌ എക്‌സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നവംബര്‍ 16 നകം   പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പിആന്റ്ഇ) അറിയിച്ചു. ഫോൺ: 0484-2312944. 

 

അഡ്വാന്‍സ്ഡ് ജേണലിസം ആന്റ്  മീഡിയ സ്ട്രാറ്റജി

 

കെല്‍ട്രോണ്‍ നടത്തുന്ന പോസ്റ്റ്  ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് ജേണലിസം ആന്‍ഡ് മീഡിയ സ്ട്രാറ്റജീസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. പ്രിന്റ്, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് തുടങ്ങിയവയില്‍ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാര്‍ത്ത അവതരണം, വാര്‍ത്ത റിപ്പോര്‍ട്ടിങ്, എഡിറ്റോറിയല്‍ പ്രാക്ടീസ് പിആര്‍, അഡ്വെര്‍ടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയില്‍ പരിശീലനം ഒരുക്കിയാണ് കോഴ്‌സ് രൂപകല്‍പന ചെയ്തിട്ടുള്ളത്. വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്‌മെന്റ് സപ്പോര്‍ട്ട് എന്നിവയ്ക്കുള്ള അവസരം കോഴ്‌സിന്റെ  ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കേന്ദ്രങ്ങളില്‍ ആണ് ക്ലാസുകള്‍ നടക്കുന്നത്. നവംബര്‍ 18 വരെ അപേക്ഷിക്കാം.  ഫോണ്‍: 9544958182, കോഴിക്കോട്: 0495- 2301772.

date