Skip to main content

ലോക പൈതൃക വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം 19ന്

ലോക പൈതൃക വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നവംബർ 19ന് രാവിലെ പത്ത് മണിക്ക് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. പയ്യാമ്പലം കൈത്തറി മ്യൂസിയത്തിൽ നടക്കുന്ന ചടങ്ങിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ അധ്യക്ഷനാകും.
1924ൽ ലണ്ടനിലെ വെംബ്ലി എക്സിബിഷനിൽ പ്രദർശിപ്പിച്ച പരമ്പരാഗത തുണിത്തരങ്ങളുടെ പ്രത്യേക പ്രദർശനം 19നും 20നും ഉണ്ടാവും. 19ന് 'മലബാറിന്റെ പൈതൃകം' എന്ന വിഷയത്തിൽ യു.പി., ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി വിദ്യാർഥികൾക്കായി പ്രശ്നോത്തരിയും സംഘടിപ്പിക്കും. നവംബർ 19 മുതൽ 25വരെയാണ് ലോകപൈതൃക വാരാഘോഷം.

date