Skip to main content

ചേലക്കര:കൗണ്ടിങ് ഡ്യൂട്ടി ഉത്തരവ് ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ഓഫീസ് മേധാവികള്‍ ഓര്‍ഡര്‍ സേര്‍വ്ഡ് സ്റ്റാറ്റസ് രേഖപ്പെടുത്തണം

നവംബര്‍ 23 ന് നടക്കുന്ന ചേലക്കര നിയോജകമണ്ഡലത്തിലേക്കുള്ള ഉപതെരെഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഡ്യൂട്ടിക്ക് നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകള്‍ ORDER Software (https://order.ceo.kerala.gov.in/) ല്‍ ലഭ്യമാക്കിയിട്ടുണ്ട്. തൃശ്ശൂര്‍, വടക്കാഞ്ചേരി, കുന്നംകുളം എന്നീ നിയമസഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട സ്ഥാപനമേധാവികള്‍ തങ്ങളുടെ കാര്യാലയത്തിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടോ എന്ന് ഓര്‍ഡര്‍ സോഫ്റ്റ് വെയര്‍ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും ഉത്തരവുകള്‍ ഡൌണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നല്‍കുകയും ഓര്‍ഡര്‍ സോഫ്റ്റ് വെയറില്‍ ഓര്‍ഡര്‍ സെര്‍വ്ഡ് സ്റ്റാറ്റസ് രേഖപ്പെടുത്തേണ്ടതുമാണെന്ന് ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു. ട്രെയിനിങ് ക്ലാസുകള്‍ 19 ന് നിശ്ചയിച്ചിട്ടുള്ളതും ഉദ്യോഗസ്ഥരുടെ ഓര്‍ഡറില്‍ രേഖപ്പെടുത്തിയിട്ടുള്ള ട്രെയ്‌നിങ് സെന്ററില്‍ നിശ്ചയിച്ച സമയക്രമ പ്രകാരം ക്ലാസ്സുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കേണ്ടതുമാണ് .

date