Skip to main content

ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണസമാപനവും പ്രൗഡ് പ്രോഗ്രാം പ്രഖ്യാപനവും ഇന്ന്

ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് വാരാചരണസമാപനവും പ്രൗഡ് പ്രോഗ്രാം പ്രഖ്യാപനവും നവംബര്‍ 22 ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക്  നടത്തും.  ജനറല്‍ ആശുപത്രി ന്യൂ ബ്ലോക്ക് ആറാംനിലയിലെ സെമിനാര്‍ ഹാളില്‍ നടക്കുന്ന പരിപാടി  എച്ച് സലാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. ആലപ്പുഴ നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. കെ. ജയമ്മ അധ്യക്ഷത വഹിക്കും. ആശുപത്രി സുപ്രണ്ട് ഡോ. ആര്‍. സന്ധ്യ വിഷയാവതരണവും ഡി.എം.ഒ ഇന്‍ ചാര്‍ജ് ഡോ. അനുവര്‍ഗ്ഗീസ് മുഖ്യപ്രഭാഷണവും നടത്തും. ഡിപിഎം ഡോ. കോശി പണിക്കര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പരിപാടിയോടനുബന്ധിച്ച് ഫ്ളാഷ് മോബ്, വാക്കത്തോണ്‍ എന്നിവയും നടക്കും.

date