Skip to main content

ചുമട്ടുതൊഴിലാളികളുടെ കൂലി പുതുക്കി നിശ്ചയിച്ചു

 

കോന്നി ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ ചുമട്ടുതൊഴിലാളികളുടെ കൂലിനിരക്ക് പുതുക്കി നിശ്ചയിച്ചതായി അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ട്രേഡ് യൂണിയന്‍ ഭാരവാഹികളുമായും വ്യാപാരി പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സാധാരണ വാഹനങ്ങള്‍ക്ക് 20 ശതമാനവും, ടോറസ് (10 വീല്‍ മുതല്‍ മുകളിലുള്ളത്) വാഹനങ്ങള്‍ക്ക് 31 ശതമാനവും നിലവിലുള്ള നിരക്കില്‍ നിന്നും വര്‍ധനവ് വരുത്തിയാണ് കൂലി പുതുക്കി നിശ്ചയിച്ചിട്ടുള്ളത്. 2019 ഡിസംബര്‍ 31 വരെയാണ് ഈ നിരക്ക് പ്രാബല്യത്തിലുള്ളത്.          (പിഎന്‍പി 3317/18)

date