Post Category
അക്വകള്‍ച്ചര്‍ ഡവലപ്മെന്റ് സൊസൈറ്റി ഉദ്ഘാടനം 11ന്
വടക്കന്‍ കേരളത്തില്‍ ജലകൃഷിയിലേര്‍പ്പെട്ടവരുടെ സഹകരണ സംഘമായ അക്വകള്‍ച്ചര്‍ ഡവലപ്മെന്റ് കോ ഓപറേറ്റീവ് സൊസൈറ്റി (അഡ്കോസ്) പ്രവര്‍ത്തനോദ്ഘാടനം ഒക്ടോബര്‍ 11ന് രാവിലെ 10.15ന് പയ്യന്നൂര്‍ തായിനേരിയില്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ നിര്‍വഹിക്കും. സി. കൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിക്കും. കെ.കെ. രാഗേഷ് എം.പി ആദ്യനിക്ഷേപം സ്വീകരിക്കും. എം.എല്‍.എമാരായ ടി.വി. രാജേഷ്, എം. രാജഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളാവും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ തുടങ്ങിയവര്‍ സംസാരിക്കും.
date
- Log in to post comments