Skip to main content

ഭിന്നശേഷി കലാകായിക മേള ഡിസംബര്‍ രണ്ട് മുതല്‍

 

ഭിന്നശേഷി കലാകായിക മേള 'ഉണര്‍വ് 2024' ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ഓമല്ലൂര്‍ ദര്‍ശന ഓഡിറ്റോറിയത്തില്‍  നടക്കും. രണ്ടിന് രാവിലെ 9.30 ന് കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. സബ് കലക്ടര്‍ സുമിത് കുമാര്‍ ഠാക്കൂര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി തുടങ്ങിയവര്‍ പങ്കെടുക്കും. ഡിസംബര്‍ മൂന്നിന് വൈകിട്ട് നാലിന് പ്രമോദ് നാരായണ്‍ എംഎല്‍എ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പന്‍ അധ്യക്ഷയാകും. സംവിധായകന്‍ രാകേഷ് കൃഷ്ണനാണ് വിശിഷ്ടാതിഥിയാകും. ജില്ലാ ഭരണകൂടവും ജില്ലാ പഞ്ചായത്തും സാമൂഹികനീതി വകുപ്പും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.

date