Skip to main content

മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം.

അറബിക്കടലിന്റെ  തെക്കുപടിഞ്ഞാറ് ഭാഗത്തായി രൂപപ്പെട്ട അതി ശക്തമായ ചുഴലിക്കാറ്റ്  അറബികടലിന്റെ മധ്യ പടിഞ്ഞാറന്‍ ഭാഗത്ത് കേന്ദ്രീതമായി രൂപപ്പെട്ടിരി ക്കുന്നു. ഇത്  തീവ്ര ചുഴലിക്കാറ്റായി മാറുകയും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച അടുത്ത 4 ദിവസങ്ങളില്‍ തെക്കന്‍ ഒമാന്‍, പടിഞ്ഞാറന്‍- വടക്ക് പടിഞ്ഞാറന്‍ യമന്‍, തീരങ്ങളിലേക്ക് നീങ്ങുവാനും സാധ്യത ഏറെയാണ്.
ഇതിന്റെ ഫലമായി അറബികടലിന്റെ മധ്യപടിഞ്ഞാറന്‍ ഭാഗത്തും തെക്ക് പടിഞ്ഞാറന്‍ ഭാഗത്തും കൊടുങ്കാറ്റ് മണിക്കൂറില്‍ 120 മുതല്‍ 130 കി.മി വേഗതയിലും ചില അവസരങ്ങളില്‍  145 കി.മി വേഗതയില്‍ ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ട്. ഒക്ടോബര്‍ 11 വൈകുന്നേരത്തോടു കൂടി  കാറ്റിന്റെ വേഗത ശക്തി പ്രാപിച്ച് മണിക്കൂറില്‍ 135 മുതല്‍ 145 കി.മി വേഗതയിലും ചില അവസരങ്ങളില്‍ മണിക്കുറില്‍ 160 കി.മി വേഗതയിലും വീശുവാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന്  അറബിക്കടലിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത്  ഒക്ടോബര്‍ 11 മുതല്‍ കാറ്റിന്റെ  വേഗത കുറയുന്നതുമാണ്.
ഇതിന്റെ ഫലമായി അറബികടലിന്റെ  മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍  സാധ്യതയുണ്ട്.
ആയതിനാല്‍ മത്സ്യതൊഴിലാളികള്‍  അറബികടലിന്റെ  മധ്യ പടിഞ്ഞാറന്‍ തീരങ്ങളില്‍ ഒക്ടോബര്‍ 11 വരെയും ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും അറബികടലിന്റെ തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 14 വരെയും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്.

 

date