Skip to main content

ഉപഭോക്തൃ ഫോറം അംഗം 

എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ ഒഴിവുവരുന്ന മുഴുവന്‍ സമയ അംഗത്തിന്റെ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അംഗീകൃത യൂണിവേഴ്‌സിറ്റി ബിരുദമുള്ളവരും, 35 വയസോ അതിനു മുകളിലോ പ്രായമുള്ളവരായിരിക്കണം. ധനതത്വം, നിയമം, കൊമേഴ്‌സ്, അക്കൗണ്ടന്‍സി, വ്യവസായം, പൊതുകാര്യങ്ങള്‍, ഭരണനിര്‍വഹണം എന്നീ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം ഉള്ളവരും , കഴിവും, ആര്‍ജവവും ഉള്ളവരും ആയിരിക്കണം. നിയമന കാലാവധി അഞ്ച് വര്‍ഷം വരെയോ, 65 വയസ് വരെയോ (ഏതാണോ ആദ്യം അതുവരെ) ആണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക എല്ലാ ജില്ലാ കളക്ടറേറ്റിലും, ജില്ലാ സപ്ലൈ ഓഫീസുകളിലും, ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറങ്ങളിലും www.consumeraffairs.kerala.gov.in  എന്ന വെബ്‌സൈറ്റിലും ലഭിക്കും.    അപേക്ഷകര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം, നിശ്ചിത ഫോറത്തില്‍ ഈ മാസം 30 നകം ജില്ലാ കളക്ടര്‍മാര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ജില്ലാ കളക്ടര്‍മാരില്‍ നിന്ന് ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി സര്‍ക്കാര്‍ നിയമിക്കുന്ന സെലക്ഷന്‍ കമ്മിറ്റി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. 

date