Skip to main content
അതിരുകളില്ലാത്ത സന്തോഷാശ്ലേഷം ...അദാലത്തുകളില്‍ ജനകീയപ്രശ്‌നങ്ങള്‍ക്ക് അതിവേഗ പരിഹാരമാകുന്നതിന്റെ ആഹ്ലാദം പങ്കിടാന്‍ മല്ലപ്പള്ളി താലൂക്ക്തല അദാലത്ത് വേദിയിലെത്തി  മന്ത്രി വീണാ ജോര്‍ജിന്റെ കരവലയത്തിലേക്ക് ചേരുന്ന ഭിന്നശേഷിക്കാരിയായ നെഹിന്‍

ജനകീയ മന്ത്രിക്ക് ആശ്ലേഷവുമായി ഭിന്നശേഷിക്കാരിയും

പരാതിപരിഹാരത്തിലൂടെ ന•-യുടെ ഇടമായി മാറിയ അദാലത്ത് ഹാളിലേക്കെത്താന്‍ ഒന്നും തടസമാകരുതെന്ന ദൃഢനിശ്ചയത്തിലായിരുന്നു ഭിന്നശേഷിക്കാരിയായ നെഹിന്‍. കാലപ്പഴക്കമുള്ള പരാതികള്‍, സാധാരണക്കാരുടെ ജീവല്‍പ്രശ്‌നങ്ങള്‍, നിരാലംബരുടെ ജീവിതത്തുടര്‍ച്ചയ്ക്കുള്ള തീരുമാനങ്ങള്‍, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയങ്ങളിലെ സത്വര നടപടികള്‍ തുടങ്ങി ജനന• മാത്രം ലക്ഷ്യമാക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിലെ വിശേഷങ്ങളാണ് ഇവിടേക്ക് നയിച്ചതെന്ന് പന്തളം കുളനട തെക്കേമണ്ണില്‍ റെജില-നാസര്‍ ദമ്പതികളുടെ മകള്‍  നെഹിന്‍ സാക്ഷ്യം.
ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന മന്ത്രിയെ ഒന്നുകാണണം, കരങ്ങളില്‍ ഒന്നുതൊടണം- ഇത്രമാത്രം. ഇതിനായി ഏറെദൂരംതാണ്ടിയെത്തി മന്ത്രി വീണാ ജോര്‍ജിന്റെ സാമീപ്യത്തിലും കരവലയത്തിലും ഒരുസര്‍ക്കാര്‍  ഒപ്പമുണ്ടെന്ന തിരിച്ചറിവ് ഉറപ്പിക്കുകയായിരുന്നു, ഒപ്പം തുടര്‍ജീവിത സ്വപ്നങ്ങള്‍ക്ക് പുതുചിറകുകള്‍ മുളപ്പിക്കാമെന്ന ആത്മവിശ്വാസവും.

date