Skip to main content
അടൂരിലെ അദാലത്തില്‍ കരംഒടുക്കുന്നത് സംബന്ധിച്ച പരാതിയുമായി മന്ത്രി പി. രാജീവിന് മുന്നിലെത്തിയ വിശ്വനാഥന്‍ ആചാരി

നിയമക്കുരുക്കഴിച്ച് കരമൊടുക്കാനും അദാലത്ത് തുണ!

വസ്തുവാങ്ങിയപ്പോള്‍ നിയമകുരുക്കിന്റെ കാണാചരടുകള്‍ കണ്ടിരുന്നില്ല പന്തളം തെക്കേക്കര വില്ലേജില്‍ കൊച്ചുവിള വീട്ടില്‍ വിശ്വനാഥന്‍ ആചാരിയും ഭാര്യ സരസ്വതിയമ്മയും. മൂന്നു സര്‍വേ നമ്പറുകളിലായി ഒമ്പത് സെന്റ് സ്ഥലം വാങ്ങിയതോടെ ധര്‍മസങ്കടത്തിലായി ഇവരുടെ ജീവിതം.
ഒന്നേകാല്‍ സെന്റിന് പകരം അഞ്ചിന് അധികനികുതി അടച്ചതായാണ് ആദ്യം കണ്ടെത്തിയത്. തരംമാറ്റത്തിന് പോയപ്പോഴാകട്ടെ രേഖകളില്‍ ഭാര്യയുടെ പേരേയില്ല! രേഖകള്‍ കൃത്യമെന്ന് ഉറപ്പാക്കാനുള്ള അറിവ് ഇല്ലായിരുന്നുവെന്ന ജാമ്യത്തോടെയാണ് മന്ത്രിക്ക് മുന്നിലെത്തിയത്.
സ്ഥലത്തിന്റെ യഥാര്‍ഥഅളവും രേഖപ്പെടുത്തി ഭാര്യയുടെ പേരും കൂട്ടിച്ചേര്‍ത്ത് ഓര്‍മപിശകിനൊരു കരുതലൊരുക്കുകയായിരുന്നു മന്ത്രി പി. രാജീവ്.  മന്ത്രിയുടെ കയ്യില്‍ നിന്നും രേഖകള്‍ കൈപ്പറ്റുമ്പോള്‍ വിശ്വനാഥന്‍ ആചാരിക്ക് തിരികെ നല്‍കാനുണ്ടായിരുന്നത് കൈത്താങ്ങ് ലഭിച്ചതിന്റെ നിറപുഞ്ചിരി.

date