Skip to main content

അങ്ങാടിക്കല്‍ ആയുര്‍വേദാശുപത്രി നിര്‍മ്മാണോദ്ഘാടനം ഡിസംബര്‍ 20 ന്

കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദാശുപത്രിക്ക്  ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ  അധ്യക്ഷതയില്‍  ചേരുന്ന ചടങ്ങില്‍ ഡിസംബര്‍ 20 ന്്  ഉച്ചയ്ക്ക് രണ്ടിന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് തറക്കല്ലിടും. മൂന്ന് നിലയില്‍ വിഭാവനം ചെയ്തിട്ടുളള ഈ പദ്ധതിയുടെ ഒന്നാംഘട്ടമായി അടങ്കല്‍ തുക ഒരുകോടി രൂപ വകയിരുത്തി.
 അഞ്ച്  ബാത്ത് അറ്റാച്ച്ഡ് പേവാര്‍ഡ് മുറികള്‍, ഫാര്‍മസി, നേഴ്സിംഗ് റൂം അടക്കമുളള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടപ്പാക്കുന്നത്.  അയിരൂര്‍ ആയുര്‍വേദാശുപത്രിക്കും ഒരുകോടി രൂപ അടങ്കല്‍ തുക അനുവദിച്ചു

date