ജനറേറ്റീവ് എ ഐ, ഡാറ്റസയന്‍സ്, സൈബര്‍സെക്യൂരിറ്റി കോഴ്സുകള്‍
എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2025 ജനുവരിയില്‍ ആരംഭിക്കുന്ന ഡാറ്റ സയന്‍സ്, ഡാറ്റ വിഷ്വലൈസേഷന്‍, സൈബര്‍സെക്യൂരിറ്റി, ജനറേറ്റീവ് എ ഐ, പ്രോംപ്റ്റ് എഞ്ചിനീയറിംഗ്, സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് വിഷയങ്ങളില്‍ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍ക്ക് ആറ്മാസവും, ഡിപ്ലോമ പ്രോഗ്രാമുകള്‍ക്ക് ഒരുവര്‍ഷവുമാണ് കാലാവധി. തിയറി പ്രാക്ടിക്കല്‍ ക്ലാസുകള്‍ വെര്‍ച്ച്വല്‍ കോണ്ടാക്ട് സെഷനുകളിലൂടെ ക്രമീകരിക്കും. അടിസ്ഥാന വിദ്യാഭ്യാസയോഗ്യത പ്ലസ്ടു -തത്തുല്യം. അവസാന തീയതി ഡിസംബര്‍ 31.
തിരുവനന്തപുരം ആസ്ഥാനമായുള്ള ഡയോണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസ് (8848733001, 8848733002) ആണ് പഠനകേന്ദ്രം. വിലാസം - ഡയറക്ടര്‍, സ്റ്റേറ്റ്റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍ പി. ഒ. തിരുവനന്തപുരം -33. ഫോണ്‍ : 04712325101, 8281114464.
വെബ്സൈറ്റ് : www.srccc.in ലിങ്ക് : https://app.srccc.in/register
- Log in to post comments