Skip to main content
വഴി കയ്യേറ്റം : തര്‍ക്കംപരിഹരിച്ച് മന്ത്രി വീണാ ജോര്‍ജ്

വഴി കയ്യേറ്റം : തര്‍ക്കംപരിഹരിച്ച് മന്ത്രി വീണാ ജോര്‍ജ്

വഴിയുടെ വീതി 12 അടിയില്‍ നിന്ന് രണ്ടടിയിലേക്ക് എത്തിച്ച കയ്യേറ്റത്തിന്റെ കൗശലവും പരാതിയായെത്തി അദാലത്തില്‍. കോന്നി ഐരവണ്‍ സ്വദേശിയായ ഷേര്‍ലി ജോസഫ് വഴി 'ചുരുങ്ങുന്നത്' കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നും രണ്ടുമല്ല ഒമ്പതായി. ആധാരപ്രകാരം 12 അടി വീതിയുള്ള വഴിയാണ് കൈയ്യേറി രണ്ടടിയാക്കി ചുരുക്കിയത്. സ്ഥലംവാങ്ങിയ ആളിനിട്ടുതന്നെ 'പണി' കൊടുത്ത അയല്‍വാസിക്കെതിരെ നീങ്ങാന്‍ വഴികളടഞ്ഞപ്പോഴാണ് മന്ത്രി വീണാ ജോര്‍ജിന് മുന്നില്‍ പരാതിയുമായി എത്തിയത്.
വില്ലേജ് ഓഫിസിറുടെ സാന്നിധ്യത്തില്‍ നടന്ന ആധാര പരിശോധനയില്‍ 12 അടി വീതിയില്‍ ഉള്ള വഴി ഉണ്ടെന്നു ബോധ്യപ്പെട്ടു.  തുടര്‍ന്ന് മധ്യസ്ഥചര്‍ച്ച. മാനുഷിക പരിഗണനയുടെ വില തിരിച്ചറിയണമെന്ന മന്ത്രിയുടെ ഉപദേശം കൂടിയായപ്പോള്‍ വഴി ആധാരപ്രകാരം നല്‍കാമെന്ന് എതിര്‍ കക്ഷിയുടെ  സമ്മതം. പരാതിക്ക് പരിഹാരവും.

date