Skip to main content

വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഉദ്ഘാടനം ഇന്ന് (29/11/)

        പുതുതായി തുടങ്ങുന്ന വര്‍ക്കല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് ഇന്ന്(29/11)നാവായിക്കുളത്ത് പ്രവര്‍ത്തനമാരംഭിക്കും.  ഉച്ചക്ക് 3 ന് എക്‌സൈസ് തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍  ഉദ്ഘാടനം നിര്‍വഹിക്കും. വകുപ്പ് ഈ വര്‍ഷം  ആറ് പുതിയ  എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകള്‍ക്കും  രണ്ട് ജനമൈത്രി എക്‌സൈസ് സ്‌ക്വാഡുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് വര്‍ക്കല സര്‍ക്കിള്‍ ഓഫീസിന് തുടക്കമാവുന്നത്. വി ജോയി എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ഡോ  എ സമ്പത്ത് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു , അഡീഷണല്‍ എക്‌സൈസ് കമ്മിഷണര്‍ എ വിജയന്‍, സിറ്റി പോലീസ് മേധാവി( റൂറല്‍)പി അശോക് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്‍.പി 1955/2017)
 

date