Skip to main content

'സൗഖ്യം സദാ' ഉദ്ഘാടനം  ഡിസംബര്‍ 22 ന്

സൗഖ്യം സദാ ആന്റിബയോട്ടിക് സാക്ഷരതാ യജ്ഞം സംസ്ഥാനതല ഉദ്ഘാടനം  ഡിസംബര്‍ 22 ഉച്ചയ്ക്ക്  2.30 ന്  മൈലപ്ര മാര്‍ കുരിയാക്കോസ് ആശ്രമം ഓഡിറ്റോറിയത്തില്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സ്പാര്‍ക്ക് പദ്ധതിയുടെ ഭാഗമായി 343 പഞ്ചായത്തുകളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിഎച്ച്എസ്ഇ വിഭാഗമാണ് സംഘടിപ്പിക്കുന്നത്.  മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷനാകും. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി  ഡോ. രാജന്‍ ഖൊബ്രഗഡേ സന്ദേശം നല്‍കും.

date