Post Category
കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് കോഴ്‌സ്
സംസ്ഥാന തൊഴില്‍ നൈപുണ്യ വകുപ്പിന് കീഴിലുള്ള കേസ് (കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് ) ന്റെ ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന സൗജന്യ കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സ് കാലാവധി - 175 മണിക്കൂര്‍. പ്രായപരിധി 18-40 വയസ്. വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു. താല്‍പര്യമുള്ളവര്‍ കോന്നി എലിയറയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യ വികസന കേന്ദ്രവുമായി ബന്ധപ്പെടണം. ഫോണ്‍ :9188910571
date
- Log in to post comments