Post Category
വോളണ്ടിയറാകാന്‍ അവസരം
എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ 2025 ഫെബ്രുവരി ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന ഇന്റര്‍നാഷണല്‍ എനര്‍ജി ഫെസ്റ്റിവലിലേക്ക് വോളണ്ടിയറാകാന്‍ അവസരം. 2024 ഡിസംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെ മുഴുവന്‍ സമയപ്രവര്‍ത്തനമാണുളളത്. ബിരുദം ഉളളവര്‍ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, മലയാളം ഭാഷകള്‍ അറിയണം. മികച്ച ആശയവിനിമയ ശേഷി അഭികാമ്യം. അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധം. സര്‍ക്കാര്‍ പദ്ധതികളുമായി സഹകരിച്ച് പരിചയമുളളവര്‍ക്ക് മുന്‍ഗണന. iefk.in വെബ്‌സൈറ്റില്‍ ലഭ്യമാക്കിയ ഗൂഗിള്‍ ഫോര്‍മാറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി ഡിസംബര്‍ 31 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം ഫോണ്‍ : 0471 2594922, 9400068335. ഇ-മെയില്‍ : emck@keralaenergy.gov.in,
date
- Log in to post comments