Skip to main content

കയര്‍ഫെഡ് മെഗാഫെയര്‍

കോന്നി കയര്‍ഫെഡ് ഷോറൂമില്‍  ക്രിസ്തുമസ്-ന്യൂഇയര്‍ കയര്‍ ഷോപ്പി പ്രദര്‍ശനവും വില്‍പ്പനയും ആരംഭിച്ചു. 2025 ജനുവരി 31വരെയാണ് ഫെയര്‍.  മെത്തകള്‍ വാങ്ങുമ്പോള്‍ 35 ശതമാനം മുതല്‍ 50 ശതമാനം വരെ വിലകുറവും, ബെഡ്ഷീറ്റ്, തലയിണ, ഡോര്‍മാറ്റ്, റോള്‍അപ്പ്  സ്റ്റാന്‍ഡേര്‍ഡ് മെത്ത തുടങ്ങിയ സമ്മാനങ്ങളും ലഭിക്കും. കയര്‍ ഉല്‍പന്നങ്ങള്‍ക്ക്  20 ശതമാനം വരെ ഡിസ്‌കൗണ്ടും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, സഹകരണമേഖല, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കുള്ള പ്രത്യേക ഡിസ്‌കൗണ്ടുകളും, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലിശരഹിത തവണകളായി പണമടച്ച് മെത്തകളും, കയര്‍ ഉല്‍പന്നങ്ങളും വാങ്ങുന്നതിനുള്ള സൗകര്യവും ഉണ്ട്.

date