Post Category
എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്ക് പരിശീലനം നല്കി
റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി പ്രകാരം കാലാവസ്ഥ വ്യതിയാന പ്രാദേശിക കര്‍മ്മ പദ്ധതിയും ദുരന്തനിവാരണ പദ്ധതിയും തയ്യാറാക്കിയിട്ടുള്ള പത്തനംതിട്ട, ഇടുക്കി ,കോട്ടയം, ആലപ്പുഴ, ജില്ലകളിലെ ഗ്രാമപഞ്ചായത്തുകള്‍ രൂപീകരിച്ചിട്ടുള്ള എമര്‍ജന്‍സി റെസ്പോണ്‍സ് ടീം അംഗങ്ങള്‍ക്ക് ദുരന്ത പ്രതിരോധ പരിശീലനം നല്കി. ജില്ലയിലെ ആദ്യത്തെ പരിശീലന പരിപാടി ആയിരുന്നു വെച്ചൂച്ചിറയില്‍ നടന്നത്. മുന്നറിയിപ്പ് ടീം, അന്വേഷണ രക്ഷാപ്രവര്‍ത്തന ഒഴിപ്പിക്കല്‍ ടീം, ഷെല്‍ട്ടര്‍ മാനേജ്മെന്റ് ടീം, പ്രഥമ ശുശ്രൂഷ ബേസിക് ലൈഫ് സപ്പോര്‍ട്ട് ടീം, സന്നദ്ധ പ്രവര്‍ത്തകരുടെ ടീം, എന്നീ വിഭാഗങ്ങളില്‍ 100 പേരടങ്ങുന്ന സേന രൂപീകരിച്ചു. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ വി വര്‍ക്കി അധ്യക്ഷനായി.
date
- Log in to post comments