Post Category
ക്രിസ്തുമസ് -പുതുവത്സരാഘോഷം; പരിശോധനാ സ്ക്വാഡിനെ നിയോഗിച്ചു
ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളകളില്‍ വ്യാജമദ്യം, ലഹരി വസ്തുക്കള്‍, മയക്കുമരുന്ന് തുടങ്ങിയവയുടെ പരിശോധന നടത്തുന്നതിന് താലൂക്ക്തല സ്ക്വാഡിനെ നിയോഗിച്ചു. രാത്രികാല പെട്രോളിംഗ് ശക്തമായി തുടരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുകളും തുറന്നു. ലഹരികടത്ത് തടയുന്നതിന് പ്രധാന ചെക്ക് പോസ്റ്റുകളില്‍ ജാഗ്രത പുലര്‍ത്തും. ജില്ലയിലെ എക്സൈസ്, പോലീസ്, റവന്യൂ, വനം വകുപ്പുകളുടെ സംയുക്ത പരിശോധന താലൂക്ക് തലങ്ങളില്‍ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഫോണ്‍ : 04682222515.
date
- Log in to post comments